പരിയാരം :ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെയും മുടിക്കാനം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.


യൂത്ത് കോൺഗ്രസ് മണ്ണ് മണ്ഡലം പ്രസിഡന്റ് കെ.വി. സുരാഗ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്‌തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് ജെയ്‌സൺ പരിയാരം അധ്യക്ഷത വഹിച്ചു.
യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി സുരാഗ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, കമലഹാസൻ .എസ്, അനിൽ അബ്രഹാം, ദേവസ്സി കെ.ബി, രാജു കവുട്ടൻ, മാത്യു ജോൺ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ അബു താഹിർ, ജീസൺ ലൂയിസ്, അജ്നാസ് ഇരിങ്ങൽ, എം. സുധീഷ്, രാം കൃഷ്ണ പാച്ചേനി എന്നിവർ സംസാരിച്ചു*.
Youth Congress Pariyaram Mandal Committee organized a torch-lighting protest demonstration in protest against the arrest of nuns in Chhattisgarh.